ഏകത്വത്തിലെ ഭാഷാവൈവിധ്യ സൗന്ദര്യം

ചില വാക്കുകൾ മിക്ക ഇന്ത്യൻ ഭാഷകളിലും സമാനമായി കാണുന്നതെന്തുകൊണ്ട് എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇനി ഈ ഭാഷകളെല്ലാം ഒരൊറ്റ മൂലഭാഷയിൽ നിന്നുള്ളതാണോ? ഇതിനുള്ള ഉത്തരം കണ്ടെത്തുന്നതിനായി നമുക്ക് ഇന്ത്യൻ ഭാഷകളുടെ ഉത്ഭവത്തെ സംബന്ധിച്ച് കൂടുതൽ മനസ്സിലാക്കാം.
Written by: Chandrasekhar G

Translated by:Afsal VS

ഭൂമിയിലെ മറ്റ് ജീവജാലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മനുഷ്യനിൽ കാണാനാകുന്ന പ്രധാന സവിശേഷത “ചിന്തിക്കാനുള്ള കഴിവ്” ആണ്. ചിന്താശേഷി എന്ന സവിശേഷമായ കഴിവുപയോഗിച്ച് മനുഷ്യൻ മറ്റ് ജീവജാലങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒന്നായി മാറി. മനുഷ്യൻ സ്ഥിരമായി ഒരിടത്ത് വാസമുറപ്പിക്കുകയും തന്‍റെ ചുറ്റുപാടുകളെക്കുറിച്ച് പഠിക്കാനും ആരംഭിച്ചു. അങ്ങനെ കരസ്ഥമാക്കിയ അറിവ് മറ്റ് മനുഷ്യരുമായി ആശയവിനിമയം നടത്തുന്നതിനായി, ആദ്യം ‘ആംഗ്യ ഭാഷകൾ’ ഉപയോഗിച്ചു. പിന്നീട് അത് ‘വാക്കുകൾ’ ആയി പരിണമിക്കുകയും ഈ വാക്കുകൾ ചേർന്ന് ‘ഭാഷ’ രൂപപ്പെടുകയും ചെയ്തു. ആദ്യഘട്ടത്തിൽ ഭാഷകൾക്കൊന്നും എഴുത്ത് രീതി ഒട്ടും തന്നെയില്ലായിരുന്നു എന്ന് പറയാം. പണ്ട് ഉണ്ടായിരുന്ന പല ഭാഷകളും ഇന്ന് നിലവിലില്ല എന്നതും ഒരു വസ്തുതയാണ്. ആയതിനാൽ ഏത് ഭാഷയാണ് ആദ്യം രൂപപ്പെട്ടത് എന്ന് കണ്ടെത്തലും ബുദ്ധിമുട്ടാണ്. എന്നാൽ, നിലവിലുള്ള ഭാഷകളിൽ ഏതാണ് ഏറ്റവും പഴക്കമുള്ളത് എന്ന് പരിശോധിക്കാം.

ഇന്ത്യയിലെ ഭാഷകൾ

770 കോടിയോളം വരുന്ന ലോകജനസംഖ്യ അയ്യായിരത്തിലധികം ഭാഷകൾ സംസാരിക്കുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2010-2013 കാലയളവിൽ നടത്തിയ പീപ്പിൾ ലിങ്കിസ്റ്റിക്ക് സർവ്വേ ഓഫ് ഇന്ത്യ (PLSI) കണക്ക് പ്രകാരം ഇന്ത്യയിലെ 130 കോടിയോളം വരുന്ന ജനങ്ങൾ 780 -ലധികം ഭാഷകൾ സംസാരിക്കുന്നുണ്ട്. 1961 ൽ ഇത് 1650 ആയിരുന്നു. അന്ന് മുതൽ ഇന്ന് വരെ ഏകദേശം  ഓരോ വർഷവും 10 ഭാഷകൾ വീതം ഇല്ലാതാകുന്നു. ഇത് തുടർന്നാൽ, 100 വർഷത്തിന് ശേഷം, ഉപയോഗത്തിലുള്ള ഭാഷകളുടെ എണ്ണം 500 ലും കുറവായിരിക്കും എന്നാണ് അനുമാനം. ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂൾ പ്രകാരം, 22 ‘ഔദ്യോഗിക ഭാഷകൾ’ ആണ് രാജ്യത്തുള്ളത്. 1)ആസമീസ് 2) ബംഗാളി 3) ബോഡോ 4)ദോഗ്രി 5) ഗുജറാത്തി 6) ഹിന്ദി 7) കന്നഡ 8) കശ്‌മീരി 9)കൊങ്കിണി 10)മൈഥിലി 11) മലയാളം 12) മണിപ്പൂരി 13) മറാത്തി 14) നേപ്പാളി 15) ഒറിയ 16) പഞ്ചാബി 17) സംസ്‌കൃതം 18) സാന്തലി 19) സിന്ദി 20) തമിഴ് 21) തെലുങ്ക് 22) ഉറുദു.

ഈ ഭാഷകളുടെ ഉത്ഭവത്തിന്‍റെ അടിസ്ഥാനത്തിൽ അവയെ 4 വിഭാഗങ്ങളായി തരംതിരിക്കാം: 1. ഇന്തോ-ആര്യൻ ഭാഷാകുടുംബം 2. ദ്രാവിഡ ഭാഷാകുടുംബം 3. ആസ്ട്രോ-എഷ്യാറ്റിക് ഭാഷാകുടുംബം 4. ടിബറ്റോ-ബർമൻ ഭാഷാകുടുംബം.

ഇന്തോ-ആര്യൻ ഭാഷാകുടുംബം

ലോകത്തെ ഏറ്റവും വലിയ ഭാഷാകുടുംബമായ ഇന്തോ-യൂറോപ്പ്യൻ ഭാഷാ കുടുംബത്തിന്‍റെ ഭാഗമാണ് ഇന്തോ-ആര്യൻ ഭാഷാകുടുംബം. സംസ്‍കൃതം ഇതിൽ ഏറ്റവും പഴക്കമുള്ള ഭാഷയും റിഗ്‌വേദം ആദ്യത്തെ ഗ്രന്ഥവുമാണ്. ലോകത്തെ തന്നെ ആദ്യത്തെ ഗ്രന്ഥം എന്ന് ചിലർ ഇതിനെ വിശേഷിപ്പിക്കാറുണ്ടെങ്കിലും നിരവധി പണ്ഡിതർ എതിർവാദവും ഉന്നയിച്ചിട്ടുണ്ട്. ബി.സി 1500 – ബി.സി1000 വേദകാലഘട്ടത്തിൽ സംസ്‌കൃതം പ്രധാനമായും ഉപയോഗിച്ചിരുന്നത് മതപരമായ ആരാധനകൾക്കും മറ്റും ആയിരുന്നു. പിന്നീട് മതപരമായ സംസ്‌കൃത രൂപത്തിൽ നിന്ന് വേദകാല സംസ്‌കൃതം വേർതിരിഞ്ഞ് ക്ലാസിക്കൽ സംസ്‌കൃതം രൂപപ്പെട്ടു. ബി.സി 1000 – ബി.സി600 കാലഘട്ടത്തിൽ നിലനിന്ന് ഇത് ഒരു കാവ്യഭാഷയായിരുന്നു. ബി.സി 600 – എ.ഡി 1000 കാലഘട്ടത്തിലാണ് പാലി, പ്രാക്രിത്, അപഭ്രംശ എന്നീ ഭാഷകൾ രൂപപ്പെട്ടത്.

പാലി: ബി.സി 563 നും ബി.സി 483 നും ഇടയിൽ. ബുദ്ധൻ തന്‍റെ അനുയായികളുമായി സംവദിച്ചിരുന്നത് ഈ ഭാഷയിലായിരുന്നു.

പ്രാക്രിത്: ബി.സി 600 – എ.ഡി 1000 കാലയളവിൽ. ക്ലാസിക്കൽ സംസ്‌കൃതത്തിന്‍റെ വകഭേദമാണിത്. നിരവധി ബുദ്ധ, ജൈന ഗ്രന്ധങ്ങളിൽ ഈ ഭാഷ കണ്ടെത്താം.

ആധുനിക ഭാഷകൾ: അപഭ്രംശ ഭാഷകളിൽ നിന്ന് ഉണ്ടായവയാണ് ഈ ഭാഷകൾ. ഇവകയിൽ പ്രധാനപ്പെട്ടവ: 1. ഹിന്ദി 2. ഉറുദു 3. ബംഗാളി 4. പഞ്ചാബി 5. ആസമീസ് 6. ഗുജറാത്തി 7. ഒറിയ 8. മറാത്തി 9. കശ്‌മീരി 10. കൊങ്കണി 11. നേപ്പാളി 12. സിന്ദിയും മറ്റുള്ളവയും.

  1. ഹിന്ദി: ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, ബീഹാർ, ജാർഖണ്ഡ്, ചത്തീസ്‌ഗഡ് ഉൾപ്പെടെ 65 കോടി ജനങ്ങൾ സംസാരിക്കുന്ന ഭാഷ.
  2. ഉറുദു: ഏകദേശം 11 കോടിയോളം ജനങ്ങളുടെ സംസാരഭാഷ.
  3. ബംഗാളി: പശ്ചിമ ബംഗാൾ, ബംഗ്ലാദേശ് എന്നിവടങ്ങളിലെ 30 കോടിയോളം ജനങ്ങളുടെ സംസാരഭാഷ. ആരംഭം എ.ഡി 1000
  4. .പഞ്ചാബി: ഏകദേശം 10 കോടി ജനങ്ങളുടെ സംസാരഭാഷ. ആരംഭം എ.ഡി 1000
  5. അസ്സാമീസ്: ഏകദേശം 2.5 കോടി ജനങ്ങളുടെ സംസാരഭാഷ. ആരംഭം എ.ഡി 1200
  6. ഒറിയ:ഏകദേശം 4 കോടി ജനങ്ങളുടെ സംസാരഭാഷ. ആരംഭം എ.ഡി 1200
  7. ഗുജറാത്തി: ഏകദേശം 6.5 കോടി ജനങ്ങളുടെ സംസാരഭാഷ. ആരംഭം എ.ഡി 1100
  8. മറാത്തി: ഏകദേശം 8 കോടി ജനങ്ങളുടെ സംസാരഭാഷ. ആരംഭം എ.ഡി 1100
  9. കശ്‌മീരി: ഏകദേശം 0.5 കോടി ജനങ്ങളുടെ സംസാരഭാഷ. ആരംഭം എ.ഡി 900
  10. കൊങ്കിണി: ഏകദേശം 0.5 കോടി ജനങ്ങളുടെ സംസാരഭാഷ.
  11. നേപ്പാളി: ഏകദേശം 1.7 കോടി ജനങ്ങളുടെ സംസാരഭാഷ.
  12. സിന്ദി: ഏകദേശം 2 കോടി ജനങ്ങളുടെ സംസാരഭാഷ.

ദ്രാവിഡ ഭാഷാകുടംബം

ഏകദേശം 23 ഭാഷകളുള്ള ഈ ഭാഷാകുടംബത്തിലെ പ്രധാനപ്പെട്ട ഭാഷകൾ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നിവയാണ്.

1.തമിഴ്: ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ഭാഷകളിലൊന്ന്. ഏകദേശം 8 കോടി ജനങ്ങളുടെ സംസാരഭാഷ. ശ്രീലങ്ക, സിംഗപ്പൂർ, മലേഷ്യ എന്നീ രാജ്യങ്ങളിലും തമിഴ് സംസാരഭാഷയാണ്.

2.തെലുങ്ക്: ഏകദേശം 8.5 കോടി ജനങ്ങളുടെ സംസാരഭാഷ. ഏകദേശം 2000 വർഷത്തോളം പഴക്കം.

  1. കന്നഡ: ഏകദേശം 4.5 കോടി ജനങ്ങളുടെ സംസാരഭാഷ.
  1. മലയാളം: ഏകദേശം 4 കോടി ജനങ്ങളുടെ സംസാരഭാഷ. 1000 വർഷങ്ങൾക്ക് മുമ്പ് തമിഴിൽ നിന്ന് രൂപപ്പെട്ട ഭാഷ.

ഈ ഭാഷകളുടെ എഴുത്ത് രീതിയിലും ചില സാമ്യതകൾ കണ്ടെത്താം.

ആസ്ട്രോ-ഏഷ്യാറ്റിക് ഭാഷാകുടുംബം

സാന്തലി, മുന്ദാരി, ഹു, സാവാര, കോർക്, ജ്വാഗ്, കാസി, നിക്കോബാരിസ് എന്നിവ ആസ്ട്രോ-ഏഷ്യാറ്റിക് ഭാഷാ കുടുംബത്തിൽ നിന്നുള്ളവയാണ്.

ടിബറ്റോ-ബർമ്മൻ ഭാഷാകുടംബം

ബോഡോ, മണിപ്പൂരി, ലുഷ്‌ത, ഗാരോ, ഭൂട്ടിമ, നേവാരി, ലെപ്‌ച, അസംകാര, മികിർ എന്നിവയാണ് പ്രധാനപ്പെട്ട ടിബിറ്റോ-ബർമ്മൻ ഭാഷകൾ.

ഇന്ത്യോ-ആര്യൻ ഭാഷാകുടംബത്തിലെ ഒട്ടുമിക്ക ഭാഷകളുടെയും ഉത്ഭവം സംസ്‌കൃതത്തിൽ നിന്നാണ്. എന്നാൽ സംസ്‌കൃത്തിന്‍റെ പ്രാധാന്യം സമൂഹത്തിൽ നിന്ന് ഇല്ലാതാവുകയും, ഇന്ന് ഏകദേശം 15,000 ആളുകൾ മാത്രമാണ് ഈ ഭാഷ സംസാരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *